ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനകരം
അഫ്സല്‍ കിളയില്‍
ദോഹ: മീഡിയ പ്ളസ് പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനകരമാണെന്നും ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ടൂളാണെന്നും അല്‍സമാന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ അഷ്റഫ് വട്ടപ്പറമ്പില്‍ അഭിപ്രായപ്പെട്ടു.
മീഡിയ പ്ളസ് സി.ഇ.ഒയും ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങരയില്‍ നിന്നും ഡയറക്ടറിയുടെ പതിനഞ്ചാമത് എഡിഷന്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുടങ്ങാതെ തുടര്‍ച്ചയായി പതിനഞ്ച് വര്‍ഷവും പുതിയ ഡാറ്റകളുമായി ഡയറക്ടറി പ്രസിദ്ധീകരിക്കുക വഴി ബിസിനസ് രംഗത്ത് വലിയ സേവനമാണ് മീഡിയ പ്ളസ് ചെയ്തുകാണ്ടിരിക്കുന്നതെന്ന് അദ്ദേഹം.
ഇത്രയും വിലപ്പെട്ട ഡാറ്റകളുള്ള ഗ്രന്ഥം തികച്ചും സൗജന്യമായാണ് വിതരണം ചെയ്യുന്നതെന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെടാം.