Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ ഇന്ന് 160 കോവിഡ് രോഗികള്‍, 141 രോഗമുക്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ :ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കേസുകള്‍ 150 ന് മീതെയാണ് . ഇന്ന് 160 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രി അഡ്മിഷനുകളും കൂടുന്നു. മൊത്തം കോവിഡ് രോഗികള്‍ 2064 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 21483 പരിശോധനകളില്‍ 18 യാത്രക്കാര്‍ക്കടക്കം 160 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 142 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നത് ഏറെ ഗൗരവമുളള വിഷയമാണ് .

141 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 9 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആരേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പില്ല. നിലവില്‍ മൊത്തം 95 പേര്‍ ആശുപത്രിയിലും 11 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്.

Related Articles

Back to top button