Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

യുവ മലയാളി ഡോക്ടറുടെ മരണം ഖത്തറിലെ മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി

സ്വന്തം ലേഖകന്‍

ദോഹ : ഖത്തറില്‍ ജനിച്ച് വളര്‍ന്ന യുവ മലയാളി ഡോക്ടറുടെ അകാല നിര്യാണം ഖത്തറിലെ മുഴുവന്‍ മലയാളി സമൂഹത്തെയും ദുഖത്തിലാഴ്ത്തി. ഹിബ ഇസ്മായീല്‍ 30 വയസ്സാണ് എല്ലാവരെയും ദുഖത്തിലാഴ്ത്തി ഇന്ന് ഈ ലോകത്തോട് വിട പറഞ്ഞത്.

ദോഹയിലെ ഹമദ് മെഡിക്കൽ കോർപറേഷനിൽ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു ആഴ്ചകൾക്കു മുൻപാണ് ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവാനന്തരമുള്ള വിശ്രമത്തിനിടയിലാണ് പെടുന്നനെ മസ്തിഷ്കാഘാതം സംഭവിച്ചു ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും പ്രമുഖ പ്രവാസി കൂട്ടായ്മയായ മെഖ്‌വയുടെ ദീര്‍ഘകാല ജനറല്‍ സെക്രട്ടറിയുമായിരുന്ന പി.വി ഇസ്മയില്‍ ന്റെയും മഹിമാ ഇസ്മാഇലിന്റെയും മകളാണ്. ഖത്തര്‍ ഫൗണ്ടേഷനിലെ എഞ്ചിനിയര്‍ മുഹമ്മദ് ഷിനോയാണ് ഭര്‍ത്താവ്. ഹനാഇസ്മാഇൽ, ഹർഷ ഇസ്മായിൽ എന്നിവർ സഹോദരിമരും ഹനി ഇസ്മായിൽ ഏക സഹോദരനുമാണ് .

Related Articles

Back to top button