അറബ് കപ്പ് സമയത്ത് 14 ലക്ഷം യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യമൊരുക്കി മുവാസലാത്ത്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: അറബ് കപ്പ് സമയത്ത് 14 ലക്ഷം യാത്രക്കാര്‍ക്ക് ഗതാഗതമൊരുക്കിയതായി മുവാസലാത്ത് കമ്പനി അറിയിച്ചു. പ്രതിദിനം നാലായിരത്തോളം ബസുകളാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്. അടുത്ത വര്‍ഷം നടക്കുന്ന 2022 ഫിഫ ലോക കപ്പിന് ഗതാഗത സൗകര്യമൊരുക്കുവാന്‍ കമ്പനി പൂര്‍ണസജ്ജമാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു അറബ് കപ്പ് സമയത്തെ അനുഭവം.
എല്ലാവരും അവരവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യസമയത്തും സുരക്ഷിതമായും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രധാന ഗതാഗത ദാതാക്കള്‍ തമ്മിലുള്ള സഹകരണം അത്യാവശ്യമാണ്.
ഈ ശൃംഖലയുടെ ഭാഗമായതില്‍ മൊവാസലാത്ത് (കര്‍വ) അഭിമാനിക്കുന്നു. 190,000-ലധികം ബസ് സര്‍വീസ് സമയങ്ങളില്‍ 4000 ബസുകളുടെ റെക്കോര്‍ഡ് എണ്ണം കമ്പനി വിന്യസിച്ചാണ് സേവനം ഉറപ്പാക്കിയത്.
മുവാസലാത്ത് ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍, മെക്കാനിക്കുകള്‍, പ്രൊഫഷണല്‍ ബസ് ഓപ്പറേഷന്‍സ് സ്റ്റാഫ് എന്നിവരെ നിയമിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു, കൂടാതെ മത്സരങ്ങളിലെ എല്ലാ ഷട്ടില്‍ ആവശ്യങ്ങള്‍ക്കും 3000 ക്ലീന്‍ ഡീസല്‍, ഇലക്ട്രിക് ബസുകള്‍ വാങ്ങിയാണ് അറബ് കപ്പിനായി തയ്യാറായതെന്ന് മുവാസലാത്ത് സിഇഒ ഫഹദ് അല്‍ ഖഹ്താനി പറഞ്ഞു.