Breaking News

കോവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഔദ്യോഗിക മുദ്രയുള്ള സര്‍ട്ടിഫിക്കറ്റ് ഇംഗ്‌ളീഷിലും അറബിയിലും ലഭ്യമാക്കും.

വാക്‌സിന്റെ രണ്ടാം ഡോസ് എടുത്ത് ഏഴ് ദിവസം കഴിഞ്ഞ് മന്ത്രാലയത്തിന്റെ മൈ ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി ഓട്ടോമാറ്റിക്കായാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. മൈ ഹെല്‍ത്ത് പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം.

ഖത്തറില്‍ വാക്‌സിനേഷന്‍ കാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ കാര്യമായ സൈഡ്് ഇഫക്ടുകളോ ആരോഗ്യ പ്രശ്‌നങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആദ്യ ഡോസ് വാക്‌സിനെടുത്തവരൊക്കെ സമയത്ത് തന്നെ രണ്ടാമത്തെ ഡോസും പൂര്‍ത്തീകരിച്ച് കഴിഞ്ഞു.

ഖത്തറിലെ മുഴുവന്‍ ആളുകള്‍ക്കും 2021 ല്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കാനാകുമെന്നാണ് ആരോഗ്യ മന്ത്രാലയം കരുതുന്നത്. ഫൈസര്‍ ബയോന്‍ടെക് വാക്‌സിന്റെ കാലാവധി 6 മാസമാണ് . ലോകത്ത് കോവിഡ് നിലനില്‍ക്കുന്ന പക്ഷം വര്‍ഷം തോറുമോ രണ്ട് വര്‍ഷത്തിലോ വാക്‌സിന്‍ ആവര്‍ത്തിക്കേണ്ടി വന്നേക്കും. ഇത് സംബന്ധമായ ക്‌ളിനിക്കല്‍ പരിശോധനകള്‍ തുടരുകയാണ്.

വാക്‌സിന്‍ എടുത്തവര്‍ ഖത്തറിന് പുറത്തുപോയി തിരിച്ചുവരുമ്പോള്‍ ക്വാറന്റൈന്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം വന്നിട്ടില്ലെന്നും യാത്ര ചെയ്ത് തിരിച്ചെത്തുന്ന എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തുന്നതാണ് സൂക്ഷ്മതക്ക് നല്ലതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വിശദീകരിച്ചു. ഈ വിഷയത്തില്‍ വരും ദിവസങ്ങളില്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്.

Related Articles

173 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!