ഖത്തറിലെ സ്ത്രീകള്‍ വിശ്വസനീയമായ ആരോഗ്യ വിവരങ്ങള്‍ തേടുന്നവര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ സ്ത്രീകള്‍ വിശ്വസനീയമായ ആരോഗ്യ വിവരങ്ങള്‍ തേടുന്നവരാണെന്നും അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് എങ്ങനെ വിവരങ്ങള്‍ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് അവര്‍ക്ക് ധാരണയുണ്ടെന്നും റിപ്പോര്‍ട്ട് . ഖത്തറിലെ സ്ത്രീകളുടെ ആരോഗ്യവിവരങ്ങള്‍ തേടുന്ന സ്വഭാവംം എന്ന ശീര്‍ഷകത്തില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനമാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
ഖത്തറിയും ഖത്തറി ഇതര സ്ത്രീകളും ആരോഗ്യവിവരങ്ങള്‍ തേടുന്നവരായിരുന്നുവെന്നും , ഓണ്‍ലൈന്‍ ഉറവിടങ്ങളില്‍ നിന്നടക്കം വിശ്വാസയോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഖത്തറിലെ സ്ത്രീകള്‍ നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന് പഠനം വെളിപ്പെടുത്തി.
1,150 സ്്രതീകളിലാണ് പഠനം നടത്തിയത്. തങ്ങളുടെ ആരോഗ്യവിവരങ്ങള്‍ തേടുന്ന പെരുമാറ്റങ്ങളില്‍ മിക്കവര്‍ക്കും ആത്മവിശ്വാസമുണ്ടെന്ന് പഠനം പ്രസ്താവിക്കുന്നു: അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് അവര്‍ മനസ്സിലാക്കുന്നു, വിശ്വസനീയമായ ആരോഗ്യ വിവരങ്ങള്‍ കണ്ടെത്താനും അവരുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഡോക്ടറുമായി ചര്‍ച്ചചെയ്യാനും അവര്‍ ശ്രദ്ധിക്കാറുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.