Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മോഡേണയുടെ കോവിഡ് വാക്സിന് അടിയന്തിര ഉപയോഗ അംഗീകാരം നല്‍കി ആരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. മോഡേണയുടെ കോവിഡ് വാക്സിന് അടിയന്തര ഉപയോഗ അംഗീകാരം നല്‍കി ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം. ഫൈസര്‍ വാക്‌സിനെ പോലെ തന്നെ കുറ്റമറ്റതും സുരക്ഷിതവുമായ വാക്‌സിനാണ് മഡോണയുടെതെന്ന് കോവിഡ് -19 സംബന്ധിച്ച ദേശീയ ആരോഗ്യ സ്ട്രാറ്റജി ഗ്രൂപ്പിന്റെ ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധികളുടെ തലവനുമായ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

ഖത്തറില്‍ ഞങ്ങളുടെ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി വിപുലീകരിക്കുന്നതിനനുസരിച്ച് ഫൈസര്‍, ബയോന്‍ ടെക്് വാക്‌സിനോടൊപ്പം മോഡേണ വാക്‌സിനും നല്‍കുന്നത് ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകാടിസ്ഥാനത്തില്‍ വാക്‌സിന് വലിയ ഡിമാന്റാണുള്ളത്. അതുകൊണ്ടാണ് രണ്ട് കമ്പനികളുമായി ഖത്തര്‍ കരാര്‍ ചെയ്തത്.

Related Articles

Back to top button