ഇന്‍കാസ് ഖത്തര്‍ കോട്ടയം ജില്ല കെ സി വര്‍ഗീസ് അനുസ്മരണം സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക ജനസേവന രംഗങ്ങളില്‍ ശ്രദ്ധേമായ സേവനങ്ങള്‍ ചെയ്ത് കടന്നുപോയ ഇന്‍കാസ് ഖത്തറിന്റെ സ്ഥാപകനേതാവ് കെ സി വര്‍ഗീസിന്റെ 16 മത് അനുസ്മരണദിനം കോട്ടയം കമ്മിറ്റി സമുചിതമായി ആചരിച്ചു. ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രവാസലോകത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
ജോണ്‍ ഗില്‍ബര്‍ട്ട് മുഖ്യ പ്രഭാഷണം നടത്തി. ഖത്തറിലെ ഇന്ത്യക്കാരായ പ്രവാസിസമൂഹത്തിന്റെ അത്താണിയായി മൂന്ന് പതിറ്റാണ്ടോളം സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗങ്ങളില്‍ ജ്വലിച്ച് നിന്ന തികഞ്ഞ മനുഷൃ സ്നേഹിയായിരുന്നു കെ സി വര്‍ഗീസെന്ന് അദ്ിദേഹം പറഞ്ഞു. ഖത്തര്‍ ഇന്‍കാസിന്റെ സ്ഥാപക നേതാവും , എംബസ്സിയുടെ കീഴിലെ അപ്പെക്സ് ബോഡികളുടെ രൂപീകരണത്തിലും തുടര്‍പ്രവര്‍ത്തനങ്ങളിലും സജീവമായ സംഭാനകള്‍ നല്‍കിയ കെ സി ഐ.സി.ബി.എഫ്് ഭാരവാഹിയായും, ഐ.സി.സി. പ്രസിഡണ്ടായും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്.വിവിധ ജില്ലാ കമ്മിറ്റികളെ പ്രതിനിധികരിച്ചു ശ്രീരാജ്, അഷ്‌റഫ് വടകര, ജോര്‍ജ്, സലിം ഇടശ്ശേരി , ശ്രീജിത്ത്, മധു, ജോര്‍ജ് അഗസ്റ്റിന്‍,ജോബി, ജോമോന്‍, ജിജോ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.കെ സി യുടെ സഹധര്‍മ്മിണി ശ്രിമതി ആനിവര്‍ഗീസിന്റെ ലൈവ് വോയ്സ് മെസ്സേജും യോഗത്തില്‍ അവതരിപ്പിച്ചു.
സോണി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല പ്രസംഗിച്ചു.
നവീന്‍ പള്ളം സ്വാഗതവും കോട്ടയം ജനറല്‍ സെക്രട്ടറി ലിയോ നന്ദിയും പറഞ്ഞു.