
Breaking News
ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഇന്നലെ 49 ഡിഗ്രി ചൂട് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഇന്നലെ 49 ഡിഗ്രി ചൂട് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് . മിസഈദിലാണ് ഇന്നലെ 49 ഡിഗ്രി ചൂട് രേഖപ്പെടുത്തിയതെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദോഹയില്‍ 48 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചത്തെ ഏറ്റവും കുറഞ്ഞ താപനില റുവൈസില്‍ 34 ഡിഗ്രി സെല്‍ഷ്യസാണ്.
കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ പ്രവചനമനുസരിച്ച് ഇന്നത്തെ പരമാവധി താപനില 45 ഡിഗ്രി യും ( മിസഈദില്‍ ) കുറഞ്ഞ താപനില 34 ഡിഗ്രിയും ( അബൂസംറയില്‍ ) ആയിരിക്കും. കടല്‍ത്തീരത്ത് ശക്തമായ കാറ്റും ഉയര്‍ന്ന കടലും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.