Archived Articles
ഖത്തര്‍ കുന്നുമ്മല്‍ പഞ്ചായത്ത് കെ.എം.സി.സി. പി. എം. അജ്മല്‍ പ്രസിഡണ്ട് , മുഹമ്മദ് അമീന് ജന. സിക്രട്ടരി , റമീസ് കെ.കെ. ട്രഷറര്‍
അമാനുല്ല വടക്കാങ്ങര
ദോഹ:ഖത്തര്‍ കുന്നുമ്മല്‍ പഞ്ചായത്ത് കെ.എം.സി.സി പ്രസിഡണ്ടായി ി. എം. അജ്മലും ജന. സിക്രട്ടരിയായി മുഹമ്മദ് അമീനും ട്രഷററായി റമീസ് കെ.കെയും തെരഞ്ഞെടുക്കപ്പെട്ടു. റസിം.പി.എം,റിയാസ് ത റവട്ടത്ത്, സാജിദ് കല്ലുപുരയില്‍ (വൈ. പ്രസിഡണ്ടുമാര്‍) നൗഫല്‍ പുതിയെടുത്ത്, മുര്‍ഷിദ് പി.കെ, ഫവാസ് കെ.ടി. (സിക്രട്ടരിമാര് ) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ഷാലിമാര്‍ ഇസ്താംബൂള്‍ ഹോട്ടലില്‍ നടന്ന ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡണ്ട് ആര്. മിറാഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കെ.എം.സി.സി ഉപദേശക സമിതി അംഗം അഹമ്മദ് പാതിരിപ്പറ്റ ഉല്‍ഘാടനം ചെയ്തു. കെ.ടി.ബഷീര്‍ പ്രസംഗിച്ചു.
റിട്ടേണിംഗ് ഓഫീസറായ മണ്ഡലം വൈ .പ്രസിഡണ്ട് ഫിറോസ് മണിയൂര്‍ തിരഞ്ഞെടുപ്പു നിയന്ത്രിച്ചു. പി.കെ.മുഹമ്മദ് സ്വാഗതവും മുഹമ്മദ് അമീന് നന്ദിയും പറഞ്ഞു.