Breaking News
ചോയ് ജിയോങ് ഹ്വായുടെ ‘കം ടുഗെദര്‍’ ശൈഖ മൗസ ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ പശ്ചാത്തലത്തില്‍ കൊറിയന്‍ കലാകാരന്‍ ചോയ് ജിയോങ് ഹ്വാ തയ്യാറാക്കിയ ‘കം ടുഗെദര്‍’ എന്ന കലാശില്‍പം ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എഡ്യൂക്കേഷന്‍, സയന്‍സ് ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ അല്‍ മിസ് നദ് ഉദ്ഘാടനം ചെയ്തു.
ലോകത്തെമ്പാടുമുള്ള മനുഷ്യരെ ഒരുമിച്ചുകൊണ്ടുവരുന്നതിനുള്ള ഫുട്‌ബോളിന്റെ ശക്തി അടയാളപ്പെടുത്തുന്ന സന്ദേശപ്രധാനമായ കലാശില്‍പമാണ് കം ടുഗെദര്‍’. സൗഹൃദവും മാനവികതയും ഉദ്‌ഘോഷിക്കുന്ന ഈ കലാശില്പം
ഖത്തര്‍ ഫൗണ്ടേഷന്റെ കലാസൃഷ്ടികളുടെ ശേഖരത്തില്‍ സവിശേഷമായി നിലകൊള്ളുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനിയടക്കം നിരവധി ശൈഖുമാരും മന്ത്രിമാരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.