അബാറ്റ് എ എസ് അല്‍ സലാമ കോളേജ് ഖത്തര്‍ അലുംനി ഗ്രാന്‍ഡ് മീറ്റ് അപ്പ് 2023 സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ : അബാറ്റ് എ എസ് അല്‍ സലാമ കോളേജ് ഖത്തര്‍ അലുംനി ഗ്രാന്‍ഡ് മീറ്റ് അപ്പ് 2023 സംഘടിപ്പിച്ചു. പുതുതായി ഖത്തറില്‍ എത്തുന്ന അബാറ്റ് എ എസ് അല്‍ സലാമ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടാനുള്ള ഹെല്‍പ് ഡെസ്‌ക് സംവിധാനവും ചടങ്ങില്‍ ആരംഭിച്ചു.2006 മുതല്‍ 2018 വരെയുള്ള ബാച്ചിലുള്ള 80 ഓളം വിദ്യാര്‍ത്ഥികള്‍ ഗ്രാന്‍ഡ് മീറ്റ് അപ്പില്‍ പങ്കെടുത്തു.പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.
അല്‍ സലാമ അലുംനി വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി റിയാദ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് നല്‍കുന്ന റിയാദാ മെഡ് കാര്‍ഡും ചടങ്ങില്‍ ലോഞ്ച് ചെയ്തു.റിയാദാ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടറും അലുംനി മെമ്പറും കൂടിയായ ജംഷീര്‍ ഹംസ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.
മുഹമ്മദ് മുസ്തഫ ,അന്‍വര്‍,സഫീര്‍,മുര്‍ഷിദ് അലി ,സാദിഖ് ചാലില്‍,അലീന,ഷഹന ഫെമി തുടങ്ങിയവര്‍ വിവിധ ബാച്ചുകളെ പ്രതിനിധീകരിച്ചു സംസാരിച്ചു.മുഹമ്മദ് അന്‍സാര്‍ ,ആഷിഖ് ,നജ്മ, ജുഫിത തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
മുഹമ്മദ് റഫ്‌നാസ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ അമീര്‍ ഷാജി അധ്യക്ഷതയും മുഹമ്മദ് ശകീല്‍ നന്ദിയും പറഞ്ഞു.