ലുസൈലിലെ ഡ്രൈവ്-ത്രൂ വാക്സിനേഷന്‍ സെന്ററിന് വന്‍ സ്വീകാര്യത
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ലുസൈലിലെ ഡ്രൈവ്-ത്രൂ വാക്സിനേഷന്‍ സെന്ററിന് വന്‍ സ്വീകാര്യത ലഭിക്കുന്നതായി റിപ്പോര്‍ട്ട്. നിരവധി സ്ത്രീകളും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്‌ലമാനിയെ ഉദ്ധരിച്ച് പെനിന്‍സുല പത്രം റിപ്പോര്‍ട്ട് ചെയ്തു
സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുയെന്നത് ഖത്തറിലെ മെഡിക്കല്‍ പരിചരണത്തിന്റെ അടിസ്ഥാന തത്വമാണ്. അവരുടെ വാഹനത്തില്‍ വളരെ സുരക്ഷിതമായ വാക്സിന്‍ കൊടുക്കുന്നത്.
പൊതുജനങ്ങള്‍ക്ക് വേഗത്തിലും സുരക്ഷിതവുമായ സേവനം ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. വാക്സിനേഷന്‍ എടുത്ത്് എളുപ്പത്തില്‍ മടങ്ങാന്‍ കഴിയുകയെന്നതാണ് ലുസൈലിലെ വാക്സിനേഷന്‍ സെന്റര്‍ നേടിയ ലക്ഷ്യമെന്ന് ഖത്തര്‍ റേഡിയോയോട് സംസാരിക്കവേ ഡോ. മസ്‌ലമാനി പറഞ്ഞു. ഈ സേവനം രണ്ടാമത്തെ ഡോസിന് മാത്രമുള്ളതാണ്. രാവിലെ 11 മുതല്‍ രാത്രി 10 വരെ കേന്ദ്രം പ്രവര്‍ത്തിക്കും