Breaking News
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ : എ.പി. മണി കണ്ഠന്‍ പ്രസിഡണ്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡിയായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ടായി എ.പി. മണി കണ്ഠന്‍ തെരഞ്ഞെടുക്കപ്പെട്ടു. പൂക്കാക്കിലത്ത് നാസിറുദ്ധീനെയാണ് മണി കണ്ഠന്‍ തോല്‍പ്പിച്ചത്.
മണി കണ്ഠന് 1269 വോട്ടുകള്‍ ലഭിച്ചപ്പോള്‍ നാസിറുദ്ധീന് 375 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ
ജാഫര്‍ഖാന്‍ ( 1285 വോട്ട് ), മോഹന്‍ കുമാര്‍ ദുരൈ സ്വാമി (1204 വോട്ട് ), അബ്രഹാം ജോസഫ് ( 1157 വോട്ട്). സുമ മഹേശ് ഗൗഡ (1087 വോട്ട് ) എന്നിവരാണ് മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍.
അസോസിയേറ്റഡ് ഓര്‍ഗനൈസേഷന്‍സ് പ്രതിനിധികളായി സത്യ നാരായണ, സജീവ് സത്യശീലന്‍ സുബ്രമണ്യ ഹെബ്ബഗലു എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.