ക്യൂ ടീം ഫിയസ്റ്റ 2023 മാര്‍ച്ച് 17 ന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രവാസി കൂട്ടായ്മയായ ക്യുടീമും ഇന്‍സ്പയര്‍ ഇവന്റ്‌സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്യൂ ടീം ഫിയസ്റ്റ 2023 മാര്‍ച്ച് 17 ന് അല്‍ അറബ് സ്റ്റേഡിയത്തില്‍ നടക്കും.
മലയാളികള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ സോള്‍ ഓഫ് ഫോക്‌സ് (പാലപ്പള്ളി ടീം ),വ്യത്യസ്ഥത കൊണ്ട് ജനങ്ങള്‍ നെഞ്ചേറ്റിയ ഗായിക ലക്ഷ്മി ജയന്‍ ,അനുകരണ കലയിലെ പുലിക്കുട്ടി മഹേഷ് കുഞ്ഞിമോന്‍ ഒപ്പം പ്രശസ്ത നര്‍ത്തകി സരയു എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ക്യൂ ടീം ഫിയസ്റ്റയുടെ മുഖ്യ ആകര്‍ഷണം.
പരിപാടിയുടെ ടിക്കറ്റുകള്‍ ക്യൂ ടിക്കറ്റ്‌സിലൂടെയും വിവിധ റെസ്റ്റോറന്റുകളിലും ലഭ്യമാണെന്ന് ക്യു ടീം പ്രസിഡണ്ട് ജാഫര്‍ഖാന്‍ അറിയിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും പ്രോഗ്രാം കണ്‍വീനര്‍ മുനീര്‍ വാല്‍ക്കണ്ടിയുമായി 50106132
എന്ന നമ്പറില്‍ ബന്ധപ്പെടാം.