Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

റമദാനിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

അമാനുല്ല വടക്കാങ്ങര

ദോഹ: വിശുദ്ധ റമദാന്‍ മാസത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം തങ്ങളുടെ വിവിധ വകുപ്പുകളിലെ ഔദ്യോഗിക പ്രവൃത്തി സമയങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു.

പുതിയ നിര്‍ദ്ദേശം അനുസരിച്ച്, ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റും ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ സംബന്ധിയായ വകുപ്പുകളും റമദാനില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും, മറ്റ് വകുപ്പുകളുടെ പ്രവര്‍ത്തന സമയം ഇപ്രകാരമാണ്:

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്, ദേശീയത, യാത്രാ രേഖകള്‍ വകുപ്പ്: രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 1:00 വരെ.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് – സാങ്കേതിക പരിശോധനാ വകുപ്പുകള്‍: രാവിലെ 6:00 മുതല്‍ വൈകിട്ട് 4:00 വരെ
ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് – ഐന്‍ ഖാലിദിലെ കാര്‍ പ്ലേറ്റ് വര്‍ക്ക്‌ഷോപ്പ് ഡിവിഷന്‍: രാവിലെ 8:00 മുതല്‍ വൈകിട്ട് 5:00 വരെ
ഡ്രൈവിംഗ് സ്‌കൂളുകളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സിംഗ് വകുപ്പ്: : രാവിലെ 5:30 മുതല്‍ 10:30 വരെ
ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പ്: രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 2:00 വരെ

Related Articles

Back to top button