Uncategorized

കൊടിയത്തൂര്‍ ഏരിയാ സര്‍വീസ് ഫോറം ഇഫ്താര്‍ മീറ്റും ആദരവും സംഘടിപ്പിച്ചു

ദോഹ: പരസ്പരം നോമ്പു തുറപ്പിക്കുക എന്ന പ്രമേയത്തില്‍ കൊടിയത്തൂര്‍ ഏരിയാ സര്‍വീസ് ഫോറം അംഗങ്ങള്‍ക്കായി വനിതാ വിഭാഗവും, പി.ആര്‍ ടീമും യൂത്ത് ക്ലബും സംയുക്ക്തമായി നടത്തിയ ഇഫ്താര്‍ മീറ്റും ആദരവും ഫോറം പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
വനിതാ വിംഗിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ വിഭവങ്ങളും പി.ആര്‍ ടീമും യൂത്ത് ക്ലബു അംഗങ്ങള്‍ ചേര്‍ന്നു തയ്യാറാക്കിയ പാനിയങ്ങളും ചടങ്ങിന് മാറ്റു കുട്ടി.
ജനറല്‍ സെക്രട്ടറി റഫീഖ് സി.കെ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് കൊടിയത്തൂരിന്റെ അയല്‍ നാട്ടുകാരും ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്‌സ് ബോഡിയായ ഇന്ത്യന്‍ സ്‌പോര്‍ട്ട്‌സ് സെന്റര്‍ പ്രസിഡന്റുമായ ഇ.പി അബ്ദുറഹ്മാനെ ഫോറം മുന്‍ പ്രസിഡന്റ് അസീസ് പുതിയോട്ടിലും, ഇന്ത്യന്‍ സ്‌പോര്‍ട്ട്‌സ് സെന്റര്‍ അഡൈ്വസറി കമ്മിറ്റി മെമ്പര്‍ കെ.സി അബ്ദുലത്തീഫിനെ ഫോറം രക്ഷാധികാരി കാവില്‍ അബ്ദുറഹിമാനും ആദരിച്ചു.
ഫോബ്‌സ് മിഡിലിസ്റ്റ് 2023 പട്ടികയിലെ ഹെല്‍ത്ത് പ്രൊഫഷണല്‍സുകളില്‍ ഉള്‍പെട്ട കെ.സി അബ്ദുറഹ്മാന്‍ സാഹിബിന്റെ പേരകുട്ടിയും നസീം ഹെല്‍ത്ത് കെയര്‍, 33ഹോള്‍ഡിംഗ് എന്നിവയുടെ സാരധിയുമായ മിയാന്‍ ദാദ് വി.പിക്കുള്ള ഉപഹാരം ഫോറം പ്രസിഡന്റ് അബ്ദുള്ള യാസീന്‍ , അമീന്‍ എം.എ എന്നിവര്‍ ചേര്‍ന്ന് കൈമാറി.
കൊടിയത്തൂര്‍ പാലിയേറ്റീവ് അസോസിയേഷന്‍ പ്രസിഡന്റ് നൗഫല്‍ കട്ടയാട്ട്, പന്നിക്കോട് അസോസിയേഷന്‍ പ്രസിഡന്റ് സിറാജ്, ചെറുവാടി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധി റഷീദ് കുട്ടു എന്നിവര്‍ സംബന്ധിച്ചു. ഐ.സി.ബി.എഫ് ബീമാ ദമാന്‍ ലൈഫ് ഇന്‍ഷുറന്‍സിനെ പറ്റി അമീറലി വിശദീകരിച്ചു.
മനാഫ് എം.കെ, ഷഫീഖ് വി.വി , പ്രിജിത്ത്, അമീന്‍ പി.വി, മുജീബ് എ.എം, ഇ.എ നാസര്‍, മുജീബ് നാറഞ്ചലത്ത്, തുഫൈല്‍, അമീന്‍ ചാലകല്‍, മുജീബ് എ.എം , കൈസ്, ഷാക്കിര്‍ എ.എം, ഷെരീഫ് കുറ്റിയോട്ട് , ബാക്കിര്‍, ആഷിഖലി , മജീദ് കൊളായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അനീസ് കലങ്ങോട്ട് നന്ദി പറഞ്ഞു

Related Articles

Back to top button
error: Content is protected !!