Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ ഹോം ക്വാറന്റൈന്‍ ലംഘനങ്ങള്‍ കുറയുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് കുറയുന്നു. ഗവണ്‍മെന്റ് വകുപ്പുകളുടെ സംയോജിതമായ പ്രവര്‍ത്തനങ്ങളും കണിശമായ നടപടികളുമാണ് കാരണം. ഹോം ക്വാറന്റൈന്‍ പ്രതിജ്ഞ ലംഘിക്കുന്നവരെ മുഖം നോക്കാതെ നിയമനടപടിക്ക് വിധേയമാക്കിയാണ് ബന്ധപ്പെട്ട വകുപ്പുകള്‍ കോവിഡ് പ്രതിരോധത്തിന് കരുത്തേകിയത്.

കഴിഞ്ഞ കുറേ ദിവസങ്ങളായയി ഹോം ക്വാറന്റൈന്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നത് ഏറെ ആശ്വാസകരമാണ്.

വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ പൊതുജനങ്ങളുടെ സുരക്ഷ മാനിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ 2004ലെ പീനല്‍ കോഡ് നമ്പര്‍ (11) ലെ ആര്‍ട്ടിക്കിള്‍ (253), പകര്‍ച്ചവ്യാധികള്‍ തടയുന്നതുമായി ബന്ധപ്പെട്ട് 1990 ലെ ആര്‍ട്ടിക്കിള്‍ (17), 2002 ലെ സമൂഹത്തിന്റെ സുരക്ഷ സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 17 എന്നിവ അനുസരിച്ചുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കും.

സ്വദേശികളും വിദേശികളും നിയമ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ സഹകരിക്കുകയും മഹാമാരിയെ പ്രതിരോധിക്കുവാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button