Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പ്രവാസലോകത്ത് ഇശല്‍ പൂത്തിരി കത്തിച്ച് ഖത്തര്‍ ഐഎംസിസിയുടെ ഈദ് മല്‍ഹാര്‍

ദോഹ: പ്രവാസലോകത്ത് ഇശല്‍ പൂത്തിരി കത്തിച്ച് ഖത്തര്‍ ഐഎംസിസിയുടെ ഈദ് മല്‍ഹാര്‍. ഈദുല്‍ അദ്ഹയോടനുബന്ധിച്ച് വെള്ളിയാഴ്ച ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ വച്ച് ഖത്തര്‍ ഐഎംസിസി സംഘടിപ്പിച്ച ഈദ് മല്‍ഹാര്‍ പരിപാടി വമ്പിച്ച ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഖത്തറിലെ മാപ്പിള പാട്ട് ആസ്വാദകരുടെ മനസ്സില്‍ മറക്കാനാവാത്ത ഇശല്‍ രാവ് സമ്മാനിച്ച് ഖത്തര്‍ മാപ്പിള കല അക്കാഡമിയുടെ കലാകാരന്മാര്‍ പാടിയ മാപ്പിളപാട്ടുകള്‍,കേട്ടാല്‍ മതിവരാത്ത അനശ്വര ഗാനങ്ങള്‍സംഗീതലോകത്തിന് സംഭാവന ചെയ്ത പ്രവാസികളുടെ പ്രിയപ്പെട്ട ഭാവ ഗായകന്‍ എരഞ്ഞോളി മൂസയുടെ ഗാനങ്ങള്‍,കോല്‍ക്കളി, കുട്ടികളുടെ ഗ്രുപ്പ് ഡാന്‍സ്, കുട്ടി പാട്ടുകള്‍ മുതലായവ ഐഎംസിസി ഈദ് മല്‍ഹാറിന് മാറ്റു കൂട്ടി.

കോഴിക്കോട് ഐ,എന്‍ എല്‍,പണിയുന്ന സുലൈമാന്‍ സെട്ട് സെന്റര്‍ ഫണ്ട് ഐഎംസിസി ക്യാമ്പിനെറ്റ് അംഗം മന്‍സൂര്‍ കൂളിയങ്കാല്‍ ഖത്തര്‍ ഐഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഇല്യാസ് മട്ടന്നൂരിന് ആദ്യ ഘഡു നല്‍കി ഉല്‍ഘടനം ചെയ്തു

ചടങ്ങില്‍ ഖത്തര്‍ ഐ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ മുസ്തഫ കബീര്‍ സേട്ടു സാഹിബ് അനുസ്മരണ ഗാനം ആലപിച്ചു. പ്രസിഡണ്ട് ഇല്യാസ് മട്ടന്നൂര്‍,ജനറല്‍ സെക്രട്ടറി ജാബിര്‍ ബേപ്പൂര്‍, മന്‍സൂര്‍ കൂളിയങ്കാല്‍, മുനീര്‍ പി ബി, അമീര്‍ ഷേക്ക് പടന്നക്കാട്, ടിടി നൗഷീര്‍, ഷംസുദീന്‍,കബീര്‍ വൈ എ, സിയാദ് കണ്ണൂര്‍, എന്നിവര്‍ സംസാരിച്ചു. ഖത്തര്‍ ഐഎംസിസി മലപ്പുറം ജില്ലാ പോഗ്രാം ഡയറക്ടര്‍ മുനീര്‍ മേപ്പയ്യൂര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി മുബാറക്ക് നെല്ലിയാളി നന്ദിയും പറഞ്ഞു.

Related Articles

Back to top button