Breaking NewsUncategorized
2025-ല്‍ ജീവിത നിലവാരത്തില്‍ ഖത്തര്‍ അറബ് ലോകത്ത് ഒന്നാമത്

ദോഹ. സിഇഒ വേള്‍ഡ് മാഗസിന്റെ പഠനപ്രകാരം 2025-ല്‍ ജീവിത നിലവാരത്തില്‍ ഖത്തര്‍ ആഗോളതലത്തില്‍ എട്ടാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും എത്തി. 258,000-ത്തിലധികം പ്രതികരണങ്ങള്‍ ശേഖരിച്ച റിപ്പോര്‍ട്ട് 196 രാജ്യങ്ങളെ വിശകലനം ചെയ്യുകയും സ്ഥിരത, സംതൃപ്തി, സന്തുലിതാവസ്ഥ എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായി താരതമ്യം ചെയ്യുകയും ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.