Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അഞ്ച് അറബ് രാജ്യങ്ങളുടെ തുറമുഖങ്ങളുമായി ഹമദ് അന്താരാഷ്ട്ര തുറമുഖത്തെ ബന്ധിപ്പിക്കുന്ന പുതിയ സമുദ്ര പാത സര്‍വീസ് ആരംഭിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: സൗദി അറേബ്യ, ഒമാന്‍, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, മൊറോക്കോ എന്നീ അഞ്ച് അറബ് രാജ്യങ്ങളുടെ തുറമുഖങ്ങളുമായി ഹമദ് അന്താരാഷ്ട്ര തുറമുഖത്തെ ബന്ധിപ്പിക്കുന്ന പുതിയ സമുദ്ര പാതയുടെ (മിഡില്‍ ഈസ്റ്റ് 6) സര്‍വീസ് ആരംഭിച്ചു.

സ്ഥിരമായ സേവനമുള്ള രാജ്യങ്ങള്‍ക്കിടയില്‍ നേരിട്ടുള്ള വ്യാപാരത്തിനും വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ഗതാഗതത്തിനും പുതിയ സേവനം കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന് പോര്‍ട്ട് ഓപ്പറേറ്ററായ ക്യൂ ടെര്‍മിനല്‍സ് പറഞ്ഞു.

ഹമദ് ഇന്റര്‍നാഷണല്‍ പോര്‍ട്ട് (ഖത്തര്‍), ദമാം തുറമുഖം (കെഎസ്എ), ജുബൈല്‍ തുറമുഖം (കെഎസ്എ), ജബല്‍ അലി പോര്‍ട്ട് ടി2 പോര്‍ട്ട് (യുഎഇ), ദുകം തുറമുഖം (ഒമാന്‍), സലാല (ഒമാന്‍), സൂയസ് പോര്‍ട്ട് (ഈജിപ്ത്), പോര്‍ട്ട് സെയ്ഡ് ഈസി (ഈജിപ്ത്), ടാന്‍ജിയര്‍ മെഡ് പോര്‍ട്ട് (മൊറോക്കോ), ടാന്‍ജിയര്‍ മെഡ്2 പോര്‍ട്ട് (മൊറോക്കോ) എന്നിങ്ങനെ പത്തോളം തുറമുഖങ്ങളിലൂടെയാണ് പുതിയ സര്‍വീസ് റൂട്ട് കടന്നുപോകുന്നതെന്ന് കമ്പനി സൂചിപ്പിച്ചു.

Related Articles

Back to top button