Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

‘സിംഫണി ഓഫ് സൗണ്ട് ‘പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ. മലയാള ഗാന രംഗത്തിലെ വിവിധ തലമുറകളില്‍ പെട്ട പ്രതിഭകളെ ഒരേ വേദിയില്‍ അണിനിരത്തി കള്‍ച്ചറല്‍ ഫോറം ഡിസംബര്‍ 8 വെള്ളിയാഴ്ച ദോഹയില്‍ സംഘടിപ്പിക്കുന്ന സംഗീതാഘോഷ സന്ധ്യ ‘സിംഫണി ഓഫ് സൗണ്ടിന്റെ’ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പരിപാടിയുടെ മുഖ്യ പ്രായോജകരായ ഓട്ടോ ഫാസ്റ്റ് ട്രാക്ക് എം.ഡി ഷിയാസ് കൊട്ടാരം, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്.
സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന കള്‍ഛറല്‍ ഫോറത്തില്‍ നിന്ന് പുതുമയാര്‍ന്ന ഒരു കലാവിരുന്ന് പ്രതീക്ഷിക്കുന്നതായി ഷാനവാസ് ബാവ പറഞ്ഞു. കള്‍ച്ചറല്‍ ഫോറത്തിന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ പോലെ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞതാവട്ടെ ഈ പരിപാടിയെന്ന് ഷിയാസ് കൊട്ടാരം ആശംസിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അഹമ്മദ് ഷാഫി പരിപാടി വിശദീകരിച്ചു. സിംഫണി ഓഫ് സൗണ്ട്‌സ് ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് ചന്ദ്രമോഹന്‍, മാര്‍ക്കറ്റിംഗ് കണ്‍വീനര്‍ അബ്ദുറഹീം വേങ്ങേരി, മീഡിയ കോഡിനേറ്റര്‍ റബീഅ് സമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മലയാള ചലച്ചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍ നയിക്കുന്ന സംഗീതവിരുന്നില്‍ കണ്ണൂര്‍ ഷരീഫ്, ശ്വേത അശോക്, ശ്രീജേഷ്, അക്ബര്‍ ഖാന്‍ എന്നിവരാണ് സിംഫണി ഓഫ് സൗണ്ട് വേദിയിലെത്തുന്നത്.

Related Articles

Back to top button