Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ ‘ഗസ: എ പള്‍സ് ഓഫ് മൈ കളേഴ്സ്’ പ്രദര്‍ശനം ആരംഭിച്ചു

ദോഹ: ഗാസ മുനമ്പിലെ യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും നാശത്തിന്റെയും സമകാലിക സംഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ‘ഗാസ: എ പള്‍സ് ഓഫ് മൈ കളേഴ്സ്’ എന്ന ചാരിറ്റബിള്‍ ആര്‍ട്ട് എക്സിബിഷന് ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ തുടക്കമായി. ഖത്തര്‍ യൂണിവേഴ്സിറ്റി ഫൈന്‍ ആര്‍ട്സ് വകുപ്പും ഖത്തര്‍ യൂണിവേഴ്സിറ്റി അലുംനി അസോസിയേഷന്റെ കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് ചാപ്റ്ററും ചേര്‍ന്നാണ് ക്യു.യു അലുംനി അസോസിയേഷന്‍ പ്രസിഡന്റിന്റെയും നിരവധി കലാകാരന്മാരുടെയും സാന്നിധ്യത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്.
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെയ്ഖ് ഡോ. ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനി ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button