Uncategorized
ലുസൈല്‍ മ്യൂസിയത്തിന് ഈ മാസം തറക്കല്ലിടും
അമാനുല്ല വടക്കാങ്ങര
ദോഹ: പ്രശസ്ത ആര്‍ക്കിടെക്റ്റുമാരായ ഹെര്‍സോഗ് & ഡി മ്യൂറോണ്‍ രൂപകല്പന ചെയ്ത ലുസൈല്‍ മ്യൂസിയത്തിന്റെ ആചാരപരമായ തറക്കല്ലിടല്‍ ഈ മാസം നടക്കും.ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ഷെയ്ഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി തന്റെ പോഡ്കാസ്റ്റായ ”ദി പവര്‍ ഓഫ് കള്‍ച്ചറിന്റെ” ഉദ്ഘാടന എപ്പിസോഡിലാണ് ഇക്കാര്യം അറിയിച്ചത്.
ആഗോള ചിന്താകേന്ദ്രവും ലോകോത്തര ആര്‍ട്ട് മ്യൂസിയവുമാക്കാന്‍ സജ്ജീകരിച്ചിരിക്കുന്ന ലുസൈല്‍ മ്യൂസിയം നിരവധി സവിശേഷതകളുള്ളതാണ്.