എ എഫ് സി ഏഷ്യന്‍ കപ്പിന് സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ നല്കാന് സജജമായി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്

ദോഹ: ജനുവരി 12 വെള്ളിയാഴ്ച മുതല്‍ ഫെബ്രുവരി 10 ശനിയാഴ്ച വരെ ഖത്തറില്‍ നടക്കുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പിന് സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ നല്കാന് സജജമായി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് . മേഖലയിലെ ഏറ്റവും വലിയ കാല്പന്തുകളി മല്‍സരത്തില്‍ 24 പ്രമുഖ ടീമുകളാണ് പങ്കെടുക്കുന്നത്.
ടൂര്‍ണമെന്റിലുടനീളം ആരോഗ്യ സേവനങ്ങള്‍ തടസ്സങ്ങളില്ലാതെ ഉറപ്പാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ചെയ്തതായി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് അറിയിച്ചു. അടിയന്തര വൈദ്യ പരിചരണത്തിലെ മികവിനുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ട ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് കാണികള്‍ക്കും ആരാധകര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും ഉടനടി വൈദ്യസഹായവും നിര്‍ണായക പരിചരണ സേവനങ്ങളും നല്‍കുന്നതിന് ശക്തമായ ഒരു മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വിന്യസിക്കും.
എല്ലാ വേദികളിലും വേഗത്തിലുള്ളതും കാര്യക്ഷമവുമായ അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍ എച്ച്എംസി പ്രതിജ്ഞാബദ്ധമാണെന്ന് എച്ച്എംസിയിലെ ഇവന്റ് ആന്‍ഡ് എമര്‍ജന്‍സി പ്ലാനിംഗ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സാലിഹ് നാസര്‍ അല്‍ മെഖറെ പറഞ്ഞു.