Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് പ്രമാണിച്ച് നാളെ ദോഹ മെട്രോ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് പ്രമാണിച്ച് നാളെ ദോഹ മെട്രോ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് മത്സരങ്ങളോടനുബന്ധിച്ച് ദോഹ മെട്രോയും ലുസൈല്‍ ട്രാമും രാവിലെ 10 മണിക്ക് സര്‍വീസ് ആരംഭിക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇറാഖും ജപ്പാനും തമ്മിലുള്ള മത്സരത്തോടെ മൂന്ന് മത്സരങ്ങള്‍ നടക്കും.

മത്സര ദിവസങ്ങളില്‍ ടിക്കറ്റ് ഉടമകള്‍ക്ക് സൗജന്യ ദോഹ മെട്രോ ഡേ പാസിന് അര്‍ഹതയുണ്ട്. ആരാധകര്‍ക്ക് അവരുടെ ഡേ പാസ് ഏത് സ്റ്റേഷനില്‍ നിന്നും ശേഖരിച്ച് ഒരു ദിവസം ദോഹയില്‍ ചുറ്റിക്കറങ്ങാന്‍ ഉപയോഗിക്കാം.

Related Articles

Back to top button