Uncategorized
ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ഖത്തര്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം
ദോഹ. ഖത്തറിലെ ബിസിനസ് രംഗത്ത് മികച്ച നേട്ടം കൈവരിച്ച ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരവുമായി
ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ഖത്തര്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡിനായി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.
അവാര്‍ഡിനായി അപേക്ഷകള്‍ സ്വീകരിക്കാന്‍ പ്രത്യേകം സജ്ജമാക്കിയ പോര്‍ട്ടലിലാണ് അപേക്ഷിക്കേണ്ടത്.
ഈ മാസം 20 ആണ് അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി.
10 കാറ്റഗറിയിലായാണ് അവാര്‍ഡ് നല്‍കുന്നത്.
- മികച്ച ചെറുകിട – ഇടത്തരം ബിസിനസ് സംരംഭങ്ങള്‍ക്കുള്ള ബെസ്റ്റ് എമര്‍ജിങ് എസ്.എം.ഇ അവാര്‍ഡ്.
- ധനകാര്യ മേഖലയില്‍ മികച്ചുനിന്ന ബിസിനസിന് ഫിനാന്‍ഷ്യല്‍ സെക്ടര്‍ എക്‌സലന്‍സ് അവാര്‍ഡ്. 3. ആരോഗ്യ മേഖലയിലെ മികച്ച ബിസിനസ് മാതൃകയ്ക്ക് ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് അവാര്‍ഡ്.
- നിര്‍മ്മാണ മേഖലയിലെ മികവിന് കണ്‍സ്ട്രക്ഷന്‍ എക്‌സലന്‍സ് അവാര്‍ഡ്.
- റീട്ടെയില്‍ മേഖലയില്‍ നേട്ടം കുറിച്ചവര്‍ക്ക് റീട്ടെയില്‍ എക്‌സലന്‍സ് അവാര്‍ഡ്.
6.സേവന മേഖലയ്ല്‍ ബിസിനസ് നേട്ടത്തിന് സര്‍വ്വീസ് സെക്ടര്‍ എക്‌സലന്‍സ് അവാര്‍ഡ്. - വിദ്യാഭ്യാസ രംഗത്തെ ബിസിനസ് മികവിന് എജ്യുക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ്.
- ഉല്‍പാദന മേഖലയില്‍ നേട്ടം കൊയ്ത ബിസിനസിന് മെയ്ഡ് ഇന്‍ ഖത്തര്‍ അവാര്‍ഡ്.
- കയറ്റുമതി രംഗത്ത് വിജയം കൈവരിച്ചവരില്‍ നിന്ന് ഏറ്റവും മികച്ച ബിസിനസ് ഗ്രൂപ്പിന് എക്‌സ്‌പോര്‍ട്ട്
എക്‌സലന്‍സ് അവാര്‍ഡ്. - ഇവയ്ക്ക് പുറമെ ഏഷ്യാനെറ്റ് ന്യൂസ് ജൂറി നല്‍കുന്ന പ്രത്യേക ജൂറി പുരസ്‌കാരവും ഉണ്ടാകും.
ഇവയാണ് അവാര്‍ഡ് നല്‍കുന്ന വിഭാഗങ്ങള്‍. അപേക്ഷിക്കുന്നവരില്‍ നിന്ന് വിവിധ ഘട്ടങ്ങളിലായി ജൂറി തെരഞ്ഞെടുക്കുന്നവരാകും വിജയികള്‍.
വിപണിയിലെ മത്സരങ്ങളെയും , സമ്മര്‍ദങ്ങളെയും നേതൃശേഷി കൊണ്ടും, പുത്തന്‍ ആശയങ്ങള്‍ കൊണ്ടും മറികടന്നും
പുതിയ കാഴ്ച്ചപ്പാടുകള്‍ കൊണ്ട് മാതൃക തീര്‍ത്തും വിജയിച്ച ഇന്ത്യന്‍ ബിസിനസ്
മാതൃകകളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ഏഷ്യാനെറ്റ് ന്യൂസ് ഖത്തര്‍ എക്‌സലന്‍സ് അവാര്‍ഡ്.
മികവ് ലോകത്തിന് മുന്നിലെത്തിക്കുന്നതിനൊപ്പം ഈ മേഖലയ്ക്ക് പുത്തന്‍ ഊര്‍ജ്ജം നല്‍കാന്‍ കാഴ്ച്ചപ്പാടുള്ളവരെ പ്രചോദിപ്പിക്കുക കൂടിയാണ് ലക്ഷ്യം. ഫെബ്രുവരി 29ന് ദോഹയില്‍ ഹോളിഡേ ഇന്നില്‍ വെച്ചുള്ള പരിപാടിയില്‍ പുരസ്‌കാരം പ്രഖ്യാപിക്കും. ഖത്തറിലെ മൊമന്റം മീഡിയയുമായി ചേര്‍ന്നാണ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്.