Local News
ഖത്തര്‍ സ്പര്‍ശത്തിന് പിന്തുണയുമായി ഖത്തര്‍ മലയാളി ഇന്‍ഫ്‌ളുവന്‍സേര്‍സ്
ദോഹ. ഖത്തറില്‍ ജോലിയില്ലാതെ കഷ്ടപ്പെടുന്നവരും നോമ്പ് തുറക്കാന്‍ പ്രയാസപ്പെടുന്നവരുമായ പ്രവാസികള്‍ക്ക് ഇഫ്താര്‍ കിറ്റെത്തിക്കുന്ന ഖത്തര്‍ സ്പര്‍ശത്തിന് പിന്തുണയുമായി ഖത്തര്‍ മലയാളി ഇന്‍ഫ്‌ളുവന്‍സേര്‍സ് രംഗത്ത് . ഖത്തര്‍ സ്പര്‍ശത്തിനുള്ള ഖത്തര്‍ മലയാളി ഇന്‍ഫ്‌ളുവന്‍സേര്‍സിന്റെ സഹായം കഴിഞ്ഞ ദിവസം പ്രസിഡണ്ട് ലിജി അബ്ദുല്ല ഖത്തര്‍ സ്പര്‍ശത്തിന്റെ മുഖ്യ സംഘാടകന്‍ നൗഫല്‍ അബ്ദുറഹിമാനെ ഏല്‍പ്പിച്ചു.