Local News
‘സുവര്‍ണ്ണ മയൂരം’ അവാര്‍ഡ് ജേതാവിനെ പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ ഖത്തര്‍ ആദരിച്ചു
ദോഹ. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മലയാളം ലിറ്ററേച്ചര്‍ അക്കാദമിയുടെ ഗോള്‍ഡന്‍ പീകോക്ക് നാടക രചനാ മത്സരത്തില്‍ സുവര്‍ണ്ണ മയൂരം’ അവാര്‍ഡിന് അര്‍ഹനായ ഖത്തര്‍ പ്രവാസി ഗ്രന്ഥകാരന്‍ റഷീദ് കെ മുഹമ്മദിനെ പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ ഖത്തര്‍ ആദരിച്ചു അല്‍ഖോര്‍ സി.ഐ.സി യില്‍ ചേര്‍ന്ന ഹ്രസ്വമായ ചടങ്ങില്‍ വെച്ച് പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ മുഖ്യ രക്ഷാധികാരിയും ലോക കേരള സഭ മെമ്പറുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയും, പ്രസിഡണ്ട് സിദ്ദിഖ് ചെറുവല്ലൂരും ചേര്‍ന്ന് പൊന്നാട അണിയിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് അബ്ബാസ് കല്ലന്‍,അഷ്റഫ് കൊടുങ്ങല്ലൂര്‍, അല്‍ ഖോറിലെ സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു.