Local News
സുമ മഹേഷ് ഗൗഡയ്ക്ക് കമ്മ്യൂണിറ്റി യാത്രയയപ്പ്
ദോഹ. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗം സുമ മഹേഷ് ഗൗഡയ്ക്ക് കമ്മ്യൂണിറ്റി യാത്രയയപ്പ് നല്‍കി. ഇന്ത്യന്‍ അംബാസഡര്‍ വിപുലിന്റെ സാന്നിദ്ധ്യത്താല്‍ നടന്ന ചടങ്ങില്‍ നിരവധി ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രതിനിധികള്‍ പങ്കെടുത്തു. ഐസിസിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മേധാവിയെന്ന നിലക്ക് സുമയുടെ സംഭാവനകളെ അംബാസിഡര്‍ അഭിനന്ദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. തന്റെ പ്രസംഗത്തില്‍, സമൂഹത്തിന്റെ അഭിനന്ദനത്തിനും പിന്തുണയ്ക്കും സുമ നന്ദി പറഞ്ഞു.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു നന്ദിയും പറഞ്ഞു.