മലര്‍വാടി ബാലസംഘം ഖുര്‍ആന്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു
ദോഹ: മലര്‍വാടി ബാലസംഘം – റയ്യാന്‍ സോണ്‍ പതിമൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ഖുര്‍ആന്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. നാല് വിഭാഗങ്ങളിലായി ഖുര്‍ആന്‍ പാരായണം, ഹിഫ്ദ് എന്നീ മത്സരങ്ങളില്‍ നിരവധി കുട്ടികള്‍ പങ്കാളികളായി. ഖുര്‍ആന്‍ പാരായണം: ബഡ്സ് കാറ്റഗറി: മിഷ്അബ്, ഇനായ ഹാസന്, നുഹാ അജ്മല്‍; കിഡ്സ് കാറ്റഗറി: ഫാത്തിമ ഹനിന് അര്‍ഷദ്, അമാന്‍ അര്മാന് സാലിം, ഹാദിന് മുഹമ്മദ്; സബ് ജൂനിയര്‍ കാറ്റഗറി:
മുഹമ്മദ് ഇഷാ ഷമീര്‍, യഹിയ അബ്ദുസ്സലാം ഫരീദ്, ഐസ ഫാത്തിമ എന്നിവരും.
ഹിഫ്ദ് മത്സരത്തില്‍ : സബ് ജൂനിയര്‍ കാറ്റഗറി: മുഹമ്മദ് ഇഷാന് ഷമീര്‍, അയ്മന് ഷൗക്കി, സേബാ സെറിന്‍ ഷഫ, ജൂനിയര്‍ കാറ്റഗറി: മിന്‍ഹാ, മുഹമ്മദ് ഹാസിക് ലബ്ബ, മുഹമ്മദ് സഈദ് എന്നിവരും യഥാക്രമം ഒന്ന് രണ്ട് മൂന്ന് എന്നീ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഐന്‍ ഖാലിദിലെ സി. ഐ. സി. റയ്യാന്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിമണ്‍ ഇന്ത്യ റയ്യാന്‍ സോണ്‍ മലര്‍വാടി കോഡിനേറ്റര്‍ ശബാന ഷാഫി അധ്യക്ഷത വഹിച്ചു, വിമണ്‍ ഇന്ത്യ റയ്യാന്‍ സോണ്‍ വൈസ് പ്രസിഡണ്ട് സജ്ന കരുവാട്ടില്‍ കുട്ടികളോട് സംവദിച്ചു. മലര്‍വാടി കോഡിനേറ്റര്‍മാരായ ഫസീല ഷിബ്ലി, സുമയ്യ റഫീക് , ജാസ്മിന് ഹാരിസ്, സെമിനാ ആസിഫ്, ദാന, നഷീദ, സമീറ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി. ഐ. സി. റയ്യാന്‍ സോണ്‍ മലര്‍വാടി കോഡിനേറ്റര്‍ അസ്ഹര്‍ അലി സ്വാഗതവും രശ്മിജ നന്ദിയും പറഞ്ഞു.