ഫിഫ റാങ്കിംഗില്‍ നില മെച്ചപ്പെടുത്തി ഖത്തര്‍
ദോഹ: ഫിഫ വ്യാഴാഴ്ച പുറത്തിറക്കിയ പുരുഷന്മാരുടെ ലോക റാങ്കിംഗില്‍ ഖത്തര്‍ ദേശീയ ടീം 34-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നേരത്തെ മുപ്പത്തഞ്ചാം സ്ഥാനത്തായിരുന്നു ഖത്തര്‍.
2024 കോപ്പ അമേരിക്ക വിജയം നേടിയ അര്‍ജന്റീന റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫ്രാന്‍സ് രണ്ടാം സ്ഥാനത്താണ്.