Local News
ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോണര്‍ സെന്ററിന് ഒ പോസിറ്റീവ്, ഒ നെഗറ്റീവ് രക്തം അടിയന്തിരമായി ആവശ്യമുണ്ട്
ദോഹ. ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോണര്‍ സെന്ററിന് ഒ പോസിറ്റീവ്, ഒ നെഗറ്റീവ് രക്തം അടിയന്തിരമായി ആവശ്യമുണ്ട്
ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 7 മണി മുതല്‍ രാത്രി 9.30 വരെ നാഷണല്‍ ബ്ലഡ് ഡോണര്‍ സെന്ററിലെത്തി രക്തം ദാനം ചെയ്യാം. വെള്ളിയാഴ്ച അവധിയായിരിക്കും. ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് രക്തം ദാനം ചെയ്യാനാവുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 44391081-1082 എന്നീ ഫോണ്‍ നമ്പറുകളില്‍ ഖത്തര്‍ ദേശീയ രക്തദാന കേന്ദ്രവുമായി ബന്ധപ്പെടാം.