റഷാദ് പള്ളികണ്ടിയെ ആദരിച്ചു
ദോഹ :സാമൂഹിക സേവനരംഗത്തെ സ്തുത്യര്‍ഹ സേവനത്തിനുള്ള ഐ.സി.ബി.എഫ്. പുരസ്കാരം ലഭിച്ച റഷാദ് പള്ളികണ്ടിയെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) ഐന്‍ ഖാലിദ് യൂണിറ്റ് ആദരിച്ചു.
ഐന്‍ ഖാലിദ് യൂണിറ്റ് പ്രസിഡന്റ് മൊയ്തു കേളോത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇ.എന്‍. അബ്ദുല്‍ റഹിമാന്‍ ചെറുവാടി ഉപഹാരം സമര്‍പ്പിച്ചു, പ്രമുഖ പണ്ഡിതനായ സുബുഹാന്‍ ബാബു, സി.ഐ.സി. റയ്യാന്‍ സോണല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം.എം, സോണല്‍ സമിതി അംഗം മുഹമ്മദ് റഫീഖ് തങ്ങള്‍ ഉം അല്‍ സനീം യൂണിറ്റ് പ്രസിഡന്റ് അഷ്റഫ് ആയത്തുപറമ്പില്‍ എന്നിവര്‍ സംബന്ധിച്ചു.
സി.ഐ.സി. ഐന്‍ ഖാലിദ് യൂണിറ്റ് സജീവ പ്രവര്‍ത്തകനായ റഷാദ് ദീര്‍ഘ കാലമായി ഖത്തറില്‍ മരണപ്പെടുന്ന വിദേശികളുടെ ഭൗതിക ശരീരം സ്വദേശത്തേക്ക് കൊണ്ട് പോവുന്നതില്‍ പ്രവാസി വെല്‍ഫെയറിനൊപ്പം സേവന രംഗത്തുള്ള വ്യക്തിയാണ്, റഷാദിന്ന് ലഭിച്ചത് അര്‍ഹതക്കുള്ള അംഗീകാരമാണെന്നും, അദ്ദേഹത്തിനെ ആദരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും യൂണിറ്റ് പ്രസിഡന്റ് മൊയ്തു അഭിപ്രായപ്പെട്ടു. അബ്ദുല്‍ ഹമീദ് എടവണ്ണ നന്ദി പറഞ്ഞു.