Breaking News

പ്രവാസി ഭാരതീയ ദിനാഘോഷം കേരള സില്‍വര്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: 2003 മുതല്‍ കേരളത്തില്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും ജനുവരി 9, 10, 11 തീയതികളില്‍ നടന്നു വരുന്ന പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലിയുടെ ലോഗോ പ്രകാശനം ഇരുപത്തി മൂന്നാമത് പ്രവാസി ഭാരതീയ ദിനാഘോഷ ചടങ്ങില്‍ വച്ച് പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശിവായം നിര്‍വ്വഹിച്ചു. സംസ്ഥാന മൃഗ സംരക്ഷണ- ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചു റാണി ലോഗോ സ്വീകരിച്ചു. എന്‍.ആര്‍.ഐ. കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശശി. ആര്‍. നായര്‍, ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്, പ്രൊഫ. പി.ജെ.കുര്യന്‍, എം.എം ഹസന്‍, എന്‍.പിതാംബരക്കുറുപ്പ്, ഫൊക്കാന മുന്‍ പ്രസിഡണ്ടും കേരള ടൈംസ് മാനേജിംഗ് ഡയറക്ക്ടറുമായ പോള്‍ കറുകപ്പള്ളി എന്നിവര്‍ സംബന്ധിച്ചു.

2026 ജനുവരി മുതല്‍ 20 27 ജനുവരി വരെ ഒരു കൊല്ലം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പരിപാടികളാണ് രജത ജൂബിലിയിലുള്‍പ്പെടുത്തുന്നത്. രജത ജൂബിലിയോടനുബന്ധിച്ചു വിദേശ മലയാളികളുടെ സഹകരണത്തോടെ പ്രവാസി ഭാരതി ജൂബിലി മന്ദിരം നിര്‍മ്മിക്കുമെന്നു സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

Related Articles

Back to top button
error: Content is protected !!