Breaking NewsUncategorized
അമ്പത്തിയഞ്ചാമത് വേള്‍ഡ് ഇക്കണോമിക് ഫോറത്തിലേക്കുള്ള ഖത്തര്‍ പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി നയിക്കും
ദോഹ: ജനുവരി 20 മുതല്‍ 24 വരെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന അമ്പത്തിയഞ്ചാമത് വേള്‍ഡ് ഇക്കണോമിക് ഫോറത്തിലേക്കുള്ള ഖത്തര്‍ പ്രതിനിധി സംഘത്തെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി നയിക്കും. പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരിയാണ് ഇക്കാര്യം അറിയിച്ചത്.