Local News
കാലിക്കറ്റ് യൂണിവേര്സിറ്റിയില് പുതിയ റിസര്‍ച്ച് റഗുലേഷന്‍സ് സംബന്ധിച്ച ഓറിയന്റേഷന്‍ നാളെ

തേഞ്ഞിപ്പലം. കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വിഭാഗം റിസര്‍ച്ച് ഫോറം സംഘടിപ്പിക്കുന്ന പുതിയ റിസര്‍ച്ച് റഗുലേഷന്‍സ് സംബന്ധിച്ച ഓറിയന്റേഷന്‍ നാളെ രാവിലെ 10 മണിക്ക് അറബി വകുപ്പ് സെമിനാര്‍ ഹാളില്‍ നടക്കും.
യൂണിവേര്സിറ്റിയിലെ ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് പ്രൊഫസര്‍ രാജീവ് മേനോന് പരിപാടി ഉദ്ഘാടനം ചെയ്യും. അറബി വകുപ്പ് മേധാവി ഡോ.അബ്ദുല്‍ മജീദ് ടിഎ അധ്യക്ഷത വഹിക്കും. അറബി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.കെ.അലി നൗഫല്‍, ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡോ. കെ.എസ്. ഷമീര്‍ എന്നിവര്‍ വിഷയമവതരിപ്പിക്കും.