Breaking News

ഈസക്കയുടെ മൃതദേഹം ഇന്ന് ഇശാ നമസ്‌കാരാനന്തരം ദോഹയില്‍ ഖബറടക്കും

ദോഹ. ഇന്ന് പുലര്‍ച്ചെ ഹമദ് ഹോസ്പിറ്റലില്‍ വെച്ച് നിര്യാതനായ ഈസക്കയുടെ മൃതദേഹം ദോഹയില്‍ ഖബറടക്കും . ഇന്ന് ഇശാ നമസ്‌കാരാനന്തരം അബൂ ഹമൂര്‍ ഖബറിസ്ഥാനിലാണ് ഖബറടക്കം.

ഖത്തര്‍ കെ.എം.സി.സിയാണ് ഇക്കാര്യം അറിയിച്ചത്.

സഹപ്രവർത്തകരെ അസ്സലാമു അലൈക്കും,

നമ്മുടെ പ്രിയപ്പെട്ട ഈസക്കയുടെ ആകസ്‌മികമായ വിയോഗം ഏറെ വേദനയും പ്രയാസവുമാണ് ഉണ്ടാക്കിയത് അല്ലാഹുവിന്റെ അലങ്കനീയമായ വിധി എല്ലാവരെയും പിടികൂടുമെന്ന സന്ദേശം മാത്രമാണ് നമുക്ക് ആശ്വസിക്കാനുള്ളത് .കുറച്ച് ദിവസമായി അസുഖബാധിതനായി ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
ജനാസ ഇന്ന് 12-02-2025 (ബുധൻ ) ഇശാ നിസ്കാരത്തിന് ശേഷം മിസൈമീർ പള്ളിയിൽ വെച്ച് മയ്യിത്ത് നിസ്കാരവും തുടർന്ന് കബറടക്കവും ഇവിടെ തന്നെ നിർവഹിക്കപ്പെടും.
പ്രിയപ്പെട്ട നമ്മുടെ നേതാവിന്റെ പാരത്രിക മോക്ഷത്തിന് എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു .

എല്ലാവരും ഇശാ നിസ്കാരത്തിന് മിസൈമർ പള്ളിയിൽ (അബു ഹമൂർ) എത്തിചേരുക.

അള്ളാഹു അദ്ദേഹത്തിന് സർവ പാപങ്ങളും പൊറുത്ത്‌ കൊടുക്കട്ടെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ (ആമീൻ )
പ്രാർത്ഥനയോടെ അനുശോചനം അറിയിക്കുന്നു ..

പ്രാർത്ഥനാപൂർവ്വം
KMCC ഖത്തർ
സംസ്ഥാന കമ്മിറ്റി

Related Articles

Back to top button
error: Content is protected !!