സാമ്പത്തിക ആസൂത്രണം കുടുംബത്തിന്റെ സുസ്ഥിരതയ്ക്ക് അനിവാര്യം ഡോ. താജ് ആലുവ

ദോഹ: വരുമാനത്തിനും സാമ്പത്തിക ബാധ്യതകള്‍ക്കും അനുസൃതമായി പണം ചെലവഴിക്കുന്നതും സാമ്പത്തിക വ്യവഹാരങ്ങള്‍ രേഖപ്പെടുത്തി വെക്കുന്നതുമാണ് കുടുംബത്തിന്റെ സാമ്പത്തിക സുസ്ഥിരതയുടെ അടിസ്ഥാനമെന്ന് പ്രമുഖ എഴുത്തുകാരനും ഫാമിലി ട്രെയിനറുമായ താജ് ആലുവ പറഞ്ഞു. ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തറിന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫാമിലി ബഡ്ജറ്റിങ് ശരിയാ നിക്ഷേപ ബോധവല്‍ക്കരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക കാര്യങ്ങള്‍ കുടുംബവുമായി ചര്‍ച്ച ചെയ്യുന്നത് സാമ്പത്തിക അച്ചടക്കത്തിനും സമൂഹത്തിലും കുടുംബത്തിലും നല്ല മാതൃകകളെ സൃഷ്ടിക്കുന്നതിനും ഇടയാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എത്തിക്കല്‍ നിക്ഷേപ പദ്ധതികളെ കുറിച്ചും അവയില്‍ നിക്ഷേപിക്കേണ്ട രീതിയകളെയും പ്രമുഖ നിക്ഷേപ വിദഗ്ധന്‍ റഫീക്ക് കാരാട് വിശദീകരിച്ചു. ഫോക്കസ് ഇന്റര്‍ നാഷണല്‍ ഖത്തര്‍ റീജിയണ്‍ സിഒഒ അമീര്‍ ഷാജി ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഡോ. റസീല്‍ മൊയ്തീന്‍, നൗഫല്‍ ഇടിയങ്ങര പ്രസംഗിച്ചു. ശനീജ് എടത്തനാട്ടുകര സ്വാഗതവും സജീര്‍ പുനത്തില്‍ നന്ദിയും പറഞ്ഞു.