Breaking News
റദമാനിലെ ദോഹ മെട്രോയുടേയും ലുസൈല്‍ ട്രാമിന്റേയും സമയക്രമമറിയാം

ദോഹ. റമദാനിന്റെ ആദ്യ ദിവസം മുതല്‍, പുണ്യമാസത്തില്‍ പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി ദോഹ മെട്രോ, ലുസൈല്‍ ട്രാം സര്‍വീസ് സമയം ക്രമീകരിക്കും.
ശനി മുതല്‍ വ്യാഴം വരെ ദോഹ മെട്രോ രാവിലെ 5.30 മുതല്‍ പുലര്‍ച്ചെ 1.30 വരെയാണ് പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ചകളില്‍ രാവിലെ 9.30 മുതല്‍ പുലര്‍ച്ചെ 1.30 വരെയായിരിക്കും സേവനം.
ശനി മുതല്‍ വ്യാഴം വരെ ലുസൈല്‍ ട്രാം രാവിലെ 5.30 മുതല്‍ പുലര്‍ച്ചെ 2 മണി വരെയാണ് പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ചകളില്‍ ഉച്ച കഴിഞ്ഞ് 2.30 മുതല്‍ പുലര്‍ച്ചെ 2 മണി വരെയായിരിക്കും സേവനം.