Local News

പന്ത്രണ്ടാമത് ദോഹ റമദാന്‍ മീറ്റ് മാര്‍ച്ച് 14 ന്

ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി. ഐ.സി.ഐ.ഡി) സഹകരിച്ച് യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന 12- മത് ദോഹ റമദാന്‍ മീറ്റ് മാര്‍ച്ച് 14 വെള്ളിയാഴ്ച നടക്കും. സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും അധാര്‍മികതയും പടര്‍ന്നുകൊണ്ടിരിക്കു ന്ന കാലത്ത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെ യും ഐക്യത്തിന്റെയും ധാര്‍മ്മികതയുടെയും സന്ദേശ മുയര്‍ത്തി സംഘടിപ്പിക്കുന്ന ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ തന്നെ ഏറ്റവും വലിയ റമദാന്‍ സംഗമത്തിന് ഖത്തര്‍ സ്‌പോര്‍ട്സ് ക്ലബ് വേദിയാകും. വൈകുന്നേരം നാലിന് ആരംഭിച്ച് ഇഫ്താര്‍ സംഗമത്തോടെ സമാപിക്കുന്ന റമദാന്‍ സംഗമത്തില്‍ ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം യുവാക്കള്‍ക്ക് പ ങ്കെടുക്കാന്‍ അവസര മൊരുക്കും.
യൂത്ത് ഫോറം പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍, ചെയര്‍മാനും കേന്ദ്ര നിര്‍വാഹക സമിതി അംഗം അബ്ദുശ്ശുക്കൂര്‍ ജനറല്‍ കണ്‍വീനറുമായി പരിപാടിയുടെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. യൂത്ത് ഫോറം വൈസ് പ്രസിഡന്റുമാരായ ടി.എ. ഫൈസല്‍, ആരിഫ് അഹ്‌മദ് എന്നിവരെ അസി.കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു. മറ്റു കണ്‍വീനര്‍മാരും വകുപ്പുകളും: അമീന്‍ അര്‍ഷദ് (വെന്യൂ), ഷഫീഖ് കൊപ്പത്ത് (ലോജിസ്റ്റിക്‌സ്), ഫാരിസ് എം എന്‍ (ഭക്ഷണം), അസ്ജദ് അലി (ട്രാഫിക് &സെക്യൂരിറ്റി), നയീം (രജിസ്‌ട്രേഷന്‍), റഷാദ് പി (സ്റ്റേജ്) കെ.എ. ആരിഫ് (ഗസ്റ്റ്), മുഹ്സിന്‍ (മീഡിയ).

Related Articles

Back to top button
error: Content is protected !!