വിജയമന്ത്രങ്ങള്‍ എട്ടാം ഭാഗം പ്രകാശനം ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്. പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ കൂട്ട്കെട്ടില്‍ പ്രചാരം നേടിയ വിജയമന്ത്രങ്ങള്‍ പരമ്പരയിലെ എട്ടാം ഭാഗത്തിന്റെ ഇന്ത്യയിലെ പ്രകാശനം ഇന്ന്
കോഴിക്കോട്ട് നടക്കുമെന്ന് പ്രസാധകരായ ലിപി പബ്‌ളിക്കേഷന്‍സ് അറിയിച്ചു. കോഴിക്കോട് ബീച്ചിലെ എം.ടി.വാസുദേവന്‍ നായര്‍ നഗറില്‍ വൈകുന്നേരം 6 മണിക്കാണ് പ്രകാശന ചടങ്ങ് .
കാലിക്കറ്റ് യൂണിവേര്‍സിറ്റി ഭാഷാ സാഹിത്യ വിഭാഗം ഡീന്‍ ഡോ. മൊയ്തീന്‍ കുട്ടി എ.ബി. പുസ്തകം പ്രകാശനം ചെയ്യും. പ്രമുഖ സംരംഭകനും എക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.ശുക്കൂര്‍ കിനാലൂര്‍ പുസ്തകം ഏറ്റുവാങ്ങും.
പുസ്തകത്തെ ശബ്ദം കൊണ്ട് ധന്യമാക്കിയ ബന്ന ചേന്ദമംഗല്ലൂര്‍, സിയകെ. റാഹേല്‍, ഡോ. കെ.സെ്. ട്രീസ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളാകും.