Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ബഷീര്‍ യൂസഫിന് യാത്രയയപ്പ് നല്‍കി

ദോഹ: ഖത്തറിലെ പൊതു ഗതാഗത സംവിധാനമായ കര്‍വയിലെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ദീര്‍ഘകാല പ്രവാസിയും സി.ഐ.സി. ഇന്‍ഡസ്ട്രിയല്‍ ഏരിയ സൗത്ത് യൂണിറ്റ് പ്രവര്‍ത്തകനും, ജമാഅത്തെ ഇസ്ലാമി അംഗവുമായ ബഷീര്‍ യൂസഫിന് ഇന്‍ഡസ്ട്രിയല്‍ ഏരിയ യൂണിറ്റുകള്‍ സമുചിതമായ യാത്രയയപ്പ് നല്‍കി. സയ്യിദ് ഇസ്മായിലിന്റെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയില്‍ നോര്‍ത്ത് യൂണിറ്റ് പ്രസിഡന്റ് ഫൈസല്‍ പി.വി. സ്വാഗതം പറഞ്ഞു, സൗത്ത് യൂണിറ്റ് പ്രസിഡന്റ് റിയാസ് റസാക്ക് അധ്യക്ഷത വഹിച്ചു. സി.ഐ.സി. റയ്യാന്‍ സോണല്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ്, സെക്രട്ടറി സുനീര്‍ പി, സോണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹാരിസ് കെ, അലി കുഞ്ഞി എന്നിവരും യൂണിറ്റ് സഹപ്രവര്‍ത്തകരും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു, തുടര്‍ന്ന് ബഷീര്‍ യൂസഫ് മറുപടി പ്രസംഗം നടത്തി.

Related Articles

Back to top button