ഖത്തര്‍ ഐ സി എഫ് പെരുന്നാള്‍ നിലാവ് സംഘടിപ്പിച്ചു

ദോഹ. ബലിപെരുന്നാള്‍ ദിനത്തില്‍ ഖത്തര്‍ നാഷണല്‍ ഐ സി എഫ് അബുഹമൂര്‍ ഐ സി സി ഹാളില്‍ സംഘടിപ്പിച്ച ഈദ് മീറ്റ് ഇശല്‍ നിലാവ് – 2025 പ്രൗഢമായി സമാപിച്ചു . കേരളത്തിലെ അറിയപ്പെട്ട മദ്ഹ് , ഖവാലി ഗായകരായ ഷഹീന്‍ ബാബു താനൂര്‍ , അസ്ഹര്‍ കല്ലൂര്‍ , അസ്‌കര്‍ തെക്കെകാട് അജ്മല്‍ തെക്കെകാട് , ഖത്തര്‍ സാഹിത്യോത്സവ് പ്രതിഭകളായ അബിനാസ് , ഉവൈസ് , നഫാദ് , ആസിഫ് കൊച്ചന്നൂര്‍ തുടങ്ങിയ പ്രമുഖര്‍ ഇശല്‍ വിരുന്നില്‍ അണിനിരന്നു .
ഐ സി എഫ് നാഷണല്‍ പ്രസിഡണ്ട് അഹമ്മദ് സഖാഫി പേരാമ്പ്രയുടെ അധ്യക്ഷതയില്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പരിപാടി ഉത്ഘാടനം ചെയ്തു . ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി പ്രസിഡണ്ട് അബ്ദുറസാഖ് പറവണ്ണ ഈദ് സന്ദേശ പ്രഭാഷണം നടത്തി . ഐ സി സി പ്രസിഡണ്ട് മണികണ്ഠന്‍ , പി കെ സ്റ്റാര്‍ ഗ്രുപ് ഓഫ് കമ്പനീസ് എം ഡി പി കെ മുസ്തഫ , കെ.എം.സിസി ട്രഷറര്‍ പിഎസ്എം.എ.ഹുസ്സൈന്‍ സാഹിബ് , കേരളാ ബിസിനസ് ഫോറം പ്രസിഡണ്ട് ഷഹീന്‍ എം പി , ദോഹ സ്റ്റേജ് മുസ്തഫ , ടീ ടെന്റ് എം ഡി അബ്ദുല്‍ റഷീദ് , വേള്‍ഡ് മലയാളി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ , അബൂബക്കര്‍ സഖാഫി വെണ്ണക്കോട് , ബാദുഷാ സഖാഫി , ഐ സി എഫ് ഇന്റര്‍നാഷണല്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ കരീം ഹാജി മേമുണ്ട , ഇക്കണോമിക് സെക്രട്ടറി സിറാജ് ചൊവ്വ , ആര്‍ എസ് സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി മൊയ്ദു ഇരിങ്ങല്ലൂര്‍ , ഐ സി ഫ് നാഷണല്‍ ഹ്യൂമന്‍ റിസോര്‍സ് ഡയറക്ടര്‍ അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി, കരീം ഹാജി കാലടി, ഡോ. ബഷീര്‍ പുത്തുപ്പാടം, റഹമ്മത്തുള്ള സഖാഫി , വിവിധ സംഘടനാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു ആശംസകള്‍ നേര്‍ന്നു . പ്രമുഖ പണ്ഡിതന്‍ അസ്സയ്യിദ് സുഹൈല്‍ അസ്സഖാഫ് പ്രാര്‍ത്ഥന സംഗമത്തിന് നേതൃത്വം നല്‍കി . അബ്ദുല്‍ അസീസ് സഖാഫി പാലോളി സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ നൗഷാദ് അതിരുമട നന്ദിയും പറഞ്ഞു.


