Breaking News
രണ്ടാമത് ലെഗോ ഷോസ് ഖത്തറിന് തുടക്കം

ദോഹ. കുടുംബങ്ങളെയും ലെഗോ പ്രേമികളെയും സര്‍ഗ്ഗാത്മകതയുടെയും കളിയുടെയും ഭാവനയുടെയും ഒരു ലോകം അനുഭവിക്കാന്‍ സ്വാഗതം ചെയ്തുകൊണ്ട് രണ്ടാമത് ലെഗോ ഷോസ് ഖത്തറിന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി .
ജൂണ്‍ 22 വരെ നടക്കുന്ന ഈ പരിപാടി, ഔദ്യോഗിക ഖത്തര്‍ കലണ്ടറിന്റെ ഭാഗമായി വിസിറ്റ് ഖത്തറിന് വേണ്ടി എടിഡബ്ല്യു ഇവന്റ്സ് നിര്‍മ്മിച്ചതും ഇവന്റ്സ് & എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് സംഘടിപ്പിക്കുന്നതുമായ പരിപാടിയാണ്.