Breaking News
അല്‍ തുമാമ സ്റ്റേഡിയം ഇന്റര്‍ചേഞ്ചില്‍ ഭാഗിക ഗതാഗത നിയന്ത്രണം

ദോഹ. അല്‍ തുമാമ സ്റ്റേഡിയം ഇന്റര്‍ചേഞ്ചില്‍ ഭാഗിക ഗതാഗത നിയന്ത്രണം. മിസൈദ് റോഡില്‍ നിന്ന് അല്‍ വക്ര റോഡിലേക്ക് വരുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം . ആഗസ്റ്റ് 29 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ രണ്ട് ദിവസത്തേക്ക് ലെയ്‌നുകളുടെ എണ്ണം 5 ലെയ്‌നില്‍ നിന്ന് 3 ലെയ്‌നായി കുറയ്ക്കും.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് രൂപകല്‍പ്പന ചെയ്ത അടച്ചിടല്‍ സമയത്ത്, മിസൈദ് റോഡില്‍ നിന്ന് അല്‍ വക്ര റോഡിലേക്ക് വരുന്ന റോഡ് ഉപയോക്താക്കള്‍ക്ക് ശേഷിക്കുന്ന ലെയ്‌നുകള്‍ ഉപയോഗിക്കാം.

