Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കോവിഡ് പല വിമാനകമ്പനികളേയും തകര്‍ക്കും, അക്ബര്‍ അല്‍ ബാക്കര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കോവിഡ് മഹാമാരി പല വിമാനകമ്പനികളേയും തകര്‍ക്കുമെന്നും കുറഞ്ഞ കമ്പനികള്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാനാവുകയുള്ളൂവെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സി.ഇ.ഒ. അക്ബര്‍ അല്‍ ബാക്കര്‍. സി.എന്‍.എന്‍. ക്വസ്റ്റ് മീന്‍സ് ബിസിനസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള സാമ്പത്തിക വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിന് എയര്‍ലൈന്‍ വ്യവസായത്തെ പൂര്‍വ്വസ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ് . വ്യോമഗതാഗത രംഗത്തെ വളര്‍ച്ചാവികാസമാണണ് ലോകത്ത് സാമ്പത്തിക ചലനങ്ങളുടെ ചാലക ശക്തിയെന്ന് അദ്ദേഹം പറഞ്ഞു.

ഇതുപോലൊരു അവസ്ഥ മുമ്പൊന്നും ഉണ്ടായിട്ടില്ല. കോവിഡ് മഹാമാരി നീണ്ടുനില്‍ക്കുകയാണെങ്കില്‍, ലോക സമ്പദ്വ്യവസ്ഥയെ പൂര്‍ണ്ണമായും നശിപ്പിക്കും. ചരക്കുനീക്കം, തൊഴില്‍ രംഗം, ടൂറിസം മേഖലകളൊക്കെ തകര്‍ന്നടിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button