Uncategorized

കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ടുമായി ഖത്തര്‍ ഫോറം പ്രവര്‍ത്തകര്‍ സംവദിച്ചു

ദോഹ : നാട്ടിലെ നിലവിലെ സാഹചര്യത്തില്‍ പ്രവാസികള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ ദുരീകരിക്കാനും നിജസ്ഥിതികള്‍ വിവരിക്കാനും കൊടിയത്തൂര്‍ ഏരിയാ സര്‍വീസ് ഫോറം ഖത്തര്‍ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച സൂം മീറ്റിംഗ് സംഘടിപ്പിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തു പ്രസിഡന്റ് ഷംലൂലത്ത്, വാര്‍ഡ് മെമ്പര്‍മാരായ ടി കെ അബൂബക്കര്‍ മാസ്റ്റര്‍, ഫസല്‍ കൊടിയത്തൂര്‍ എന്നിവര്‍ പങ്കെടുത്തു. അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങില്‍ മഹാമാരിക്കെതിരെ പോരാടുന്നവര്‍ക്ക് ഐക്യദാര്‍ഡ്ഡ്യം പ്രകടിപ്പിച്ചു.

കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും എല്ലാവരും ചേര്‍ന്നുള്ള നിരന്തര പ്രയത്‌നത്തിലൂടെ കേസുകള്‍ കുറച്ചുകൊണ്ടു വരുന്നതിന് കാര്യക്ഷമമായി ശ്രമിക്കുന്നതായി പ്രസിഡന്റ് അറിയിച്ചു. പ്രവാസികള്‍ അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ലെന്നും ഗവണ്‍മെന്റ് തലത്തില്‍ സാധ്യമായ കാര്യങ്ങളെല്ലാം ഇരുപത്തിനാലു മണിക്കൂറും ജാരൂഗരായി ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ജില്ലാ തലത്തില്‍ നോട്ട് മാപ് ചാര്‍ട്ടില്‍ നമ്മള്‍ മുമ്പിലാണെങ്കിലും കോവിഡ് നിയന്ത്രണവും രോഗീ പരിചരണവും വാര്‍ഡ് തലത്തില്‍ കാര്യക്ഷമമായി നടക്കുന്നതായി അറിയിച്ചു. പഞ്ചായത്തിലെ മെഡിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വമേകുന്ന ഡോക്ടര്‍ മനുലിന്റെ പ്രവര്‍ത്തനങ്ങളെയും, RRT പ്രവര്‍ത്തകരെയും, പോലീസ് , ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ , അധ്യാപകര്‍ അടക്കമുള്ള എല്ലാവരെയും യോഗം പ്രത്യേകം അഭിനന്ദിച്ചു .

ഫോറത്തിന്റ്‌റെ നേതൃത്വത്തില്‍ നാട്ടില്‍ നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണെന്ന് പ്രസിഡന്റ് പറഞ്ഞു. ഡൊമിസിലിയറി സെന്ററുകള്‍ക്ക് ആവശ്യമായ സാധനകളുടെ ലിസ്റ്റ് പ്രസിദീകരിച്ച ഉടനെ തന്നെ പഞ്ചായത്തുമായി ബന്ധപ്പെടുകയും എല്ലാ വിധ സഹായങ്ങള്‍ ഓഫര്‍ ചെയുകയും ആദ്യ പടിയായി ഓക്‌സി മീറ്ററുകള്‍ സംഭാവന ചെയ്യുകയും ചെയ്ത ഖത്തര്‍ ഫോറത്തിനെ പ്രസിഡന്റും വാര്‍ഡ് മെമ്പര്‍മാരും പ്രത്യേകം അഭിനന്ദിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഖത്തര്‍ ഗവണ്മെന്റ് സ്വദേശി വിദേശി പരിഗണയില്ലാതെ നല്‍കി വരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള കോവിഡ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ ഫോറം പ്രവര്‍ത്തകനും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാരനുമായ യാസീന്‍ അബ്ദുല്ല വിശദീകരിച്ചു.

പ്രവാസികള്‍ക്കും കൂടി നിക്ഷേപ അവസരമുള്ള നല്ല പ്രൊജക്ടുകള്‍ സമര്‍പ്പിച്ചാല്‍ പരിഗണിച്ചു വേണ്ട സഹായങ്ങള്‍ നല്‍കാമെന്ന് പഞ്ചായത്ത് ഭാരവാഹികള്‍ ചോദ്യോത്തരത്തിനിടയില്‍ പറഞ്ഞു.

കാവില്‍ അബ്ദുറഹിമാന്‍, ഇ.എ നാസര്‍, റഫീഖ് സി.കെ , അബ്ദുല്ലാഹി ടി. ടി ഫില്‍സര്‍ ടി.കെ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു .

തുടര്‍ന്ന് ബാക്കിര്‍, ഫാസില ടി , ഷിഹാബുദ്ധീന്‍ പി.പി.സി എന്നിവരെ ഇലക്ഷന്‍ പ്രവചനമല്‍സര വിജയികളായും സീനത്ത് മുജീബ്, ആഷിഖ് അലി, അബ്ദുല്‍ സലാം പി പി സി എന്നിവരെ പ്രോല്‍സാഹന സമ്മാന ജേതാക്കളായും വൈസ് പ്രസിഡന്റ് ഷഫീഖ് വി.വി പ്രഖ്യാപിച്ചു.

നിദാല്‍ അബ്ദുല്‍ അസീസിന്റെ ഖിറാഅതോടെ ആരംഭിച്ച ചടങ്ങില്‍ ഫോറം ജനറല്‍ സെക്രട്ടറി അമീന്‍ കൊടിയത്തൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അബ്ദുല്‍ അസീസ് പുതിയൊട്ടില്‍ അധ്യക്ഷ സ്ഥാനം വഹിച്ചു. സെക്രട്ടറി അമീര്‍ അലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു, സെക്രട്ടറി ഇല്യാസ് നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!