Uncategorized

പെയ്തൊഴിയാത്ത ഓര്‍മക്കാലം പ്രകാശനം ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ പ്രവാസിയായ മുഹമ്മദ് ഹുസൈന്‍ വാണിമേലിന്റെ ഓര്‍മകളും അനുഭവക്കുറിപ്പുകളും നിരീക്ഷണങ്ങളും കോര്‍ത്തിണക്കിയ ‘പെയ്തൊഴിയാത്ത ഓര്‍മക്കാലം എന്ന പുസ്തകത്തിന്റെ പ്രകാശനം ദോഹയില്‍ നടന്നു.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച് & ഹിയറിങ്ങ് കോണ്‍ഫറന്‍സ് ഹാളിലെ ലളിതമായ ചടങ്ങിലാണ് പ്രകാശനം ന
ടന്നത്.

ഖത്തര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച് & ഹിയറിങ്ങ് സി.ഇ.ഒ നിയാസ് കാവുങ്ങലിന് ആദ്യ പ്രതി നല്‍കി ഗ്രന്ഥകാരനും അധ്യാപകനുമായ ഡോ. കെസി. സാബുവാണ് പുസ്തകം പ്രകാശനം ചെയ്തത്.

എഴുത്തുകാരനായ തന്‍സീം കുറ്റ്യാടി, കലാ-സാസ്‌കാരിക പ്രവര്‍ത്തകനായ സുനില്‍ പെരുമ്പാവൂര്‍, അസ്‌ലം കൊടുമയില്‍, ശമീല്‍ അഹമ്മദ്, സലാഹ് കാലിക്കറ്റ്, ഷമീം, ഗ്രന്ഥകാരന്‍ ഹുസൈന്‍ വാണിമേല്‍ എന്നിവര്‍ സംബന്ധിച്ചു

Related Articles

Back to top button
error: Content is protected !!