Breaking News

മോങ്ങം കാവുങ്ങപ്പാറ സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

ദോഹ. മലപ്പുറം ജില്ലയില്‍ മോങ്ങം -സൗത്ത് പാലക്കാട് മദ്രസ്സയുടെ അടുത്ത് താമസിക്കുന്ന പരേതനായ കിണറ്റിങ്ങല്‍ അവറാന്‍ കുട്ടിയുടെ മകന്‍ കിണറ്റിങ്ങല്‍ കബീര്‍ 46 വയസ്സ് ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തോളമായി ഖത്തറില്‍ സ്‌കൈ മെറ്റല്‍സ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു .ഭാര്യ ഫര്‍ഹാന , നിദ ഫാത്തിമ 9 ,നഹ്യാന്‍ അഹമ്മദ് 6 .നഫ്സാന്‍ ഒന്നര വയസ്സ് എന്നിവരാണ് മക്കള്‍. മാതാവ് പാത്തുമ്മക്കുട്ടി .
അബ്ദുല്‍ മുനീര്‍ ,ശിഹാബുദ്ധീന്‍ ,മറിയുമ്മ ,സുലൈഖ ,സുബൈദ ,റസിയ ,ആയിഷ എന്നിവര്‍ സഹോദരങ്ങളാണ് .
മൃതദേഹം നടപടി ക്രമങ്ങള്‍ പൂത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അല്‍ ഇഹ് സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു .

.

Related Articles

Back to top button
error: Content is protected !!